Tuesday, August 12, 2008

എന്നെ വിശ്വസിക്കൂ...........

ഈ ആധുനിക യുഗത്തില്‍ ഒരിടത്തും പ്രസക്തമല്ലാത്ത ഒരു കാര്യം ആണു, വിശ്വാസം....മനുഷ്യന് എങ്ങനെ അങ്ങനെ ആകാന്‍ സാധിക്കുന്നു. ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ...

എന്റ്റെ ആശയങ്ങള്‍ പൂര്‍ണമായും ശരിയായിരിക്കണം എന്നില്ല. എന്നാലും, എന്റ്റെ മനസ്സില്‍ തോന്നുന്നതു ഞാന്‍ ഇവിടെ കുത്തിക്കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.. അതില്‍ തെറ്റുകള്‍ ഉണ്ടാകും, വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.....

ദൈവത്തിന്റ്റെ സ്രിഷ്ടികളില്‍ വിവേചനം ഉള്ളത്- ഉണ്ട് എന്ന് മനുഷ്യന്‍ അഹങ്കരിക്കുന്നു- മനുഷ്യനാണു.
നമ്മുടെ ചുറ്റുപാടും ഒന്നു കണ്ണോടിക്കു....വിശ്വാസവന്‍ജ്നയുടെ ഇരുണ്ട മുഖങ്ങള്‍ മാത്രമാണു നമുക്കെവിടെയും കാണാന്‍ സാധിക്കുന്നത്. ഇന്നു സമൂഹത്തില്‍ കണ്ടുവരുന്ന പല കാര്യങ്ങളും മൃഗസമാനം ആണ്, ഒരു പക്ഷേ മൃഗങ്ങളെ നാണിപ്പിക്കുന്ന രീതിയില്‍. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ. കാലത്തു വിദ്യാലയങ്ങലിലേക്കു പറഞയക്കുന്ന രക്ഷിതാക്കള്‍ക്ക് അറിയാന്‍ കഴിയുന്നില്ല, അവരുടെ കുഞ്ഞുങ്ങള്‍ അവിടെ എത്തിയോ ഇല്ലയോ എന്ന്. ഇനി എത്തിയാല്‍, തിരിച്ചു വരുന്നതു വരെ അസമാധാനത്തോടെ കഴിഞുകൂടണം..കാരണം ഈയിടെ കേള്‍ക്കാന്‍ ഇടയായിട്ടുള്ള ചില പത്രവാര്‍ത്തകള്‍.
അതു ഒരൊറ്റപ്പെട്ട സംഭവങ്ങള്‍, അതിലെത്രയോ അധികം ആയിരിക്കും യഥാര്‍ത്യം.
‘മാതാ പിതാ ഗുരു ദൈവം’ എന്നു വിശ്വസിച്ചു വന്നിരുന്ന നമ്മുടെ പഴയ തലമുറയില്‍ നിന്ന് ഒരുപാട് ദൂരെയാണു ഇന്നത്തെ മനുഷ്യമനസ്സുകള്‍. സ്വന്തം പിതാവിനേയും ഗുരുവിനേയും വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാലഘട്ടം. നാം വെറുതെ കാലഘട്ടത്തെ പഴിചാരിയിട്ടു കാര്യം ഇല്ലാ....ഇതിനൊരു മാറ്റം വേണമെങ്കില്‍ അതു നമ്മുടെയെല്ലാം മനസ്സുകളില്‍ നിന്നുണ്ടാകണം. മാത്രമല്ല സാമൂഹിക ചിന്തകള്‍ കൂടുകയും വേണം. ‘ ഞാന്‍ എന്റ്റെ കുടുംബം‘ എന്ന കാഴ്ചപ്പാട് മാറിയാല്‍ മാത്രമേ നമുക്കു ഒരു പരിധി വരെയെങ്കിലും ഇതിനു പരിഹാരം കാണാ‍ന്‍ പറ്റു. ഇന്നു മറ്റൊരു വ്യക്തിക്കു സംഭവിച്ചതു നാളെ നമുക്കു വരാനുള്ളതിന്റ്റെ ഒരു മുന്നറിയിപ്പായി കാണുക. അങ്ങനെ അത്തരക്കാര്‍ക്കു എതിരെ ഒരു സമൂഹം ഒറ്റക്കെട്ടായി നിന്നാല്‍ , നാളെ ആരെങ്കിലും തെറ്റായ വഴിക്കു പൊകുന്നുണ്ടെങ്കില്‍ അവന്‍ രണ്ട് വട്ടം അലോചിക്കും.
നമ്മുടെ നിയമം അനുശാസിക്കുന്ന പല കാര്യങ്ങളും ശരിയല്ല എന്നാണു നമ്മുടെ മുന്‍കാല പരിചയത്തില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നതു. ഇക്കാര്യത്തില്‍ എനിക്കു തൊന്നുന്നു ഇസ്ലാമിക രാഷ്ട്രങ്ങളില്‍ കണ്ടുവരുന്ന ഭരണം ആണു നല്ലതു.
ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഇതവസാനിപ്പിക്കുന്നു...ജീവിത്തില്‍ നമ്മള്‍ ഒരാളെ ഒരു പരിധിയിലധിലധികം വിശ്വസിച്ചാല്‍..... ആ‍ വ്യക്തിയില്‍ നിന്നുണ്ടാകുന്ന വിശ്വാസവന്‍ജന, നമ്മുടെ ജീവിതത്തില്‍ എന്നും ഒരു കറുത്ത അദ്ധ്യായമായി നിലനില്‍ക്കും...
ആ വ്യക്തി നമ്മുടെ ആരും ആയികൊള്ളട്ടെ........!!!!!

വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു................... ഷാനിജ് കാദര്‍ , കുവൈറ്റ്

1 comment:

ഫസല്‍ ബിനാലി.. said...

ഏതു ഭരണമായാലും നടത്തിപ്പിലെ അപാകത ഏത് നല്ല നിയമ സംഹിതയേയും മ്ലേച്ചമാക്കും