നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നം എന്താണ്?? ആരെങ്കിലും അതു ചിന്തിച്ചിട്ടുണ്ടോ?? എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞതു , നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഉയര്‍ന്ന വിദ്യാഭ്യാസം ആണെന്നു തോന്നുന്നു...
വിദ്യാഭ്യാസം അതു ഒരു കുറ്റം എന്നല്ല, മറിച്ച് അതിലൂടെ നമ്മള്‍ അതിലൂടെ നേടിയെടിക്കുന്ന അറിവ്, നമ്മള്‍ നമ്മുടെ നാടിനായി പ്രയോജനപ്പെടുത്തുന്നില്ല...
നമ്മളില്‍ എത്ര പേര്‍ ഉണ്ട് നാട്ടില്‍ മാത്രം ജോലി ചെയ്യാന്‍ താത്പര്യ്ം ഉല്ലവര്‍? എല്ലാവരും അക്കരപച്ച ഇഷ്ടപ്പെടുന്നവര്‍ ആണു...ഞാനടക്കം ഉള്ള യുവാക്കളും, ഇതിനു മുന്‍പുള്ള തലമുറയും, ഇനി വരാനുള്ള തലമുറയും.....എല്ലാവരും ഗള്‍ഫ് എന്ന ഒറ്റചിന്തയില്‍ ആണു ജീവിക്കുന്നതു...ഇതു മുഴുവന്‍ കേരളത്തിന്റ്റെ അവസ്ത അല്ലാ, മറിച്ച് ചില ചില സ്തലങളില്‍ ഈയൊരു ചിന്താഗതി ആണു.. അതിനെന്താണു കാരണം??
കാരണം മറ്റൊന്നുമല്ല...മുന്‍പുള്ള ഗള്‍ഫുകാരുടെ ജീവിത ശൈലി...അല്ലെങ്കില്‍ അവരുടെ കുടുംബത്തിന്റ്റെ ജീവിത ശൈലി..
ഗള്‍ഫില്‍ ചോരനീരാക്കി സംബാധിക്കുന്നതെല്ലാം നാട്ടില്‍ ആടംബരത്തിനായി ചിലവിടുന്നു.. അതൊരുപക്ഷെ ആ വ്യക്തി അറിഞ്ഞോ അറിയാതെയോ അങനെ സംഭവിക്കുന്നു.. അവന്‍ ആ മാറ്റം ഉള്‍കൊണ്ടില്ലെങ്കിലും സമൂഹത്തിന്റ്റെ ആ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാനാവില്ല..പിന്നെ പതുക്കെ പതുക്കെ അവനും ആ ഒഴുക്കില്‍ ഒരാളായി മാറും.
ഇപ്പൊള്‍ നമുക്കു കാണാന്‍ കഴിയുന്ന ഒരു കാര്യം, ആരെങ്കിലും ഗള്‍ഫില്‍ ഉണ്ടെങ്കില്‍ പുതിയ തലമുറ വളരെ അലസ മനോഭാവത്തോടെ ആണു ജീവിതത്തെ നോക്കികാണുന്നതു. പുതിയ മൊബയില്‍, പുതിയ ബൈക്ക്, പിന്നെ എന്തെല്ലാം വേണമോ അതൊക്കെ....പക്ഷെ ഒരിക്കലെങ്കിലും ഇവര്‍ അലോചിക്കുന്നുണ്ടോ, ഇതു എങനെ കിട്ടിയ സംബാദ്യം ആണെന്നു. ഇല്ല ഒരിക്കലും ഇല്ല. ഇനി അവര്‍ അങനെ അലോചിക്കാന്‍ തുനിഞ്ഞാല്‍ ഇതൊക്കെ അയച്ചുകൊടുക്കുന്നവര്‍ തന്നെ അവരെ നിരുത്സാഹപ്പെടുത്തും. അതായതു പ്രവാസി ചെയ്യുന്നതു ഒരു നല്ലനിലയില്‍ വരേണ്ട സമൂഹത്തിനെ മടിയന്‍മാരാക്കി മാറ്റുന്നു.. മാത്രമല്ല ആ സമൂഹത്തിനും ഗള്‍ഫിന്റ്റെ നിറമുള്ള ചിത്രങള്‍ നല്‍കുന്നു..സ്വാഭാവികമായി അവരും ഗള്‍ഫ് എന്ന സ്വപ്നഭഉമിയില്‍ ഒരംഗമാകാന്‍ കൊതിക്കും..
ഇതിനൊരു മാറ്റം ഇനി ഉണ്ടാകില്ലേ? ഉണ്ടാകും... ഉണ്ടാകണമെങ്കില്‍ പ്രവാസികള്‍ തന്നെ മുന്നിട്ടിറങണം. അതിനായി ആദ്യം ചെയ്യേണ്ടതു പ്രവാസികളുടെ ബുന്ദിമുട്ടുകള്‍ സ്വന്തം വീട്ടുകാരെ അറിയിക്കുക എന്നുള്ളതാണു. അതൊരിക്കലും അവരെ വിഷമിപ്പിക്കാന്‍ വേണ്ടി അല്ലാ, മറിച്ചു അവര്‍ക് ഒരു പുനര്‍ചിന്തനത്തിനു വേണ്ടി മാത്രം. അങിനെ സമൂഹത്തില്‍ ഉണ്ടാകുന്ന ഈ ചെറിയ വീണ്ടുവിചാരം ഒരു പക്ഷെ നാളെ നല്ലൊരു തലമുറക്കുള്ള ഒരു തുടക്കം ആയേക്കാം..
ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട്, ഒത്തിരിയൊത്തിരി അസുകങള്‍ വന്ന് , ജീവിതാവസാനം ഏതെങ്കിലും ഒരാശുപത്രിയുടെ വരാന്തയില്‍ എരിഞുതീരുന്നതിനെക്കാളും എത്രയോ നല്ലതാണു, തുടക്കം മുതലേയുള്ള എളിയജീവിതം...ഇതൊരു ദിവസം കൊണ്ടോ, ഓരു മാസം കൊണ്ടോ സംഭവിക്കും എന്നല്ല. നമ്മളെല്ലാം പതുക്കെ പതുക്കെ മാറ്റിയെടുക്കാന്‍ സ്രമിക്കുക......
എന്റ്റെ ഒരു ചെറിയ ആശയം ഞാന്‍ ഇവിടെ വ്യക്തമാക്കി....ഒരു പാട് തെറ്റുകള്‍ ഉണ്ട് , ദയവായി ക്ഷമിക്കുക.. മാത്രമല്ല നിങലുടെ വിലയേറിയ അഭിപ്രായങള്‍ അറിയിക്കുക.........
എന്ന് സ്വന്തം ഷാനിജ് കാദര്‍
4 comments:
നന്നായി
പ്രവാസി എന്ന പേരില്‍ അറിയപ്പെടാന്‍ തീരെ താല്പര്യമില്ല. ദരിദ്രവാസി എന്ന വിളിപോലെ തോന്നാറുണ്ട്!
പോസ്റ്റിന് ടൈറ്റില്‍ കൊടുക്കാന്‍ ഓപ്‌ഷന്‍ ഉണ്ട്. എങ്കില്‍ നന്നായിരുന്നു. അക്ഷരത്തെറ്റുകള്‍, കണ്ണിനെ കുത്തിനോവിക്കുന്ന നിറങ്ങള്‍, അക്ഷരത്തിന്റെ വലിപ്പം എന്നിവ ശരിയാക്കൂ.
ആശംസകള്‍!
മലയാളികാളുടെ - മലയാളികളുടെ
പ്രശ്നങള്‍ - പ്രശ്നങ്ങള്‍
എങിനെ - എങ്ങിനെ
താല്പര്യം
ഉല്ലവര്‍ - ഉള്ളവര്‍
ജീവിക്കുന്നത്.
കേരളത്തിന്റ്റെ - കേരളത്തിന്റെ
കുടുംബത്തിന്റ്റെ - കുടുംബത്തിന്റെ
സംബാധിക്കുന്നതെല്ലാം - സമ്പാദിക്കുന്നതെല്ലാം
ആടംബരത്തിനായി - ആഡംബരത്തിനായി
അങനെ - അങ്ങനെ
സമൂഹത്തിന്റ്റെ - സമൂഹത്തിന്റെ
മൊബയില്‍ - മൊബൈല്‍
എങനെ - എങ്ങനെ
സംബാദ്യം - സമ്പാദ്യം
ഗള്‍ഫിന്റ്റെ - ഗള്‍ഫിന്റെ
ചിത്രങള്‍ - ചിത്രങ്ങള്‍
സ്വപ്നഭഉമിയില്‍ - സ്വപ്നഭൂമിയില്‍
മുന്നിട്ടിറങണം - മുന്നിട്ടിറങ്ങണം
ബുന്ദിമുട്ടുകള്‍ - ബുദ്ധിമുട്ടുകള്‍
അവര്‍ക് - അവര്‍ക്ക്
അസുകങള്‍ - അസുഖങ്ങള്‍
എരിഞു - എരിഞ്ഞു
സ്രമിക്കുക -ശ്രമിക്കുക
എന്റ്റെ - എന്റെ
നിങലുടെ - നിങ്ങളുടെ
അഭിപ്രായങള്‍ - അഭിപ്രായങ്ങള്‍
വ്യാകരണവും വളരെ വിഷമത്തില്‍ തന്നെ. അര്‍ദ്ധ വിരാമങ്ങള്‍ കൊണ്ടൊരു കളി തന്നെ.
കുത്തുകള്‍ ആവശ്യം ഉള്ളിടത്ത് മാത്രമാക്കി ചുരുക്കുക.
ഭാവുകങ്ങള്‍.
നല്ല നിരീക്ഷണങ്ങള്‍.
Post a Comment